മമ്മട്ടിക്കാനം മേഖലയിൽ പുലിയെ കണ്ടെന്ന്
1601792
Wednesday, October 22, 2025 6:16 AM IST
രാജാക്കാട്: രാജാക്കാട് മമ്മട്ടിക്കാനം മേഖല പുലിപ്പേടിയിൽ. മമ്മട്ടിക്കാനം കവലയിൽ പ്രദേശവാസി പുലിയെ നേരിൽ കണ്ടതായി അറിയിച്ചതോടെയാണ് നാട്ടുകാർ ഭീതിയിലായിരിക്കുന്നത്. കഴിഞ്ഞ രാത്രിയാണ് മമ്മട്ടിക്കാനം മൂലംകുഴി കവലയിൽ പ്രദേശവാസിയായ മൂലംകുഴിയിൽ ഷാജിയുടെ മകൻ പുലിയെ കണ്ടതായി പറയുന്നത്.
രാത്രിതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. രാവിലെ പൊന്മുടി ഫോറസ്റ്റ് ഓഫീസർ പി.എ. ജോണ്‍സണ്‍ന്റെ നേതൃത്വത്തിലും സ്ഥലത്തെത്തി പരിശോധന നടത്തി.