ജില്ലയിലെ മാധ്യമ പ്രവർത്തകർക്കായി കുടുംബശ്രീ ശില്പശാല നടത്തി
1574142
Tuesday, July 8, 2025 9:36 PM IST
തൊടുപുഴ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്കായി ശില്പശാല നടത്തി. ഇടുക്കി പ്രസ് ക്ലബിൽ നടത്തിയ ശില്പശാല നഗരസഭ വൈസ് ചെയർപേഴ്സണ് പ്രഫ. ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ പ്രവർത്തനം മാതൃകാപരമാണെന്നും ആയിരക്കണക്കിനു വീട്ടമമ്മാർക്ക് ആശ്രയവും തൊഴിലവസരവും വരുമാനവും സൃഷ്ടിക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അവർ പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജി. ഷിബു മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ നഗരസഭ കുടുംബശ്രീ അംഗം ആൻസ് മേരി അനുഭവം പങ്കുവച്ചു.
പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ സ്വാഗതവും തൊടുപുഴ നഗരസഭ സിഡിഎസ് ചെയർപേഴ്സണ് സുഷമ ജോയി നന്ദിയും പറഞ്ഞു. ജില്ലാ പ്രോഗ്രാം മാനേജർമാരായ കെ.വി. ബിപിൻ, അസർ ബിൻ ഇസ്മയിൽ, വി.എ. അരുണ്, ആര്യ മുരളി, എസ്. ലക്ഷ്മി, ബിജു ജോസഫ്, എസ്. സൗമ്യ എന്നിവർ കുടുംബശ്രീ ജില്ലാ മിഷന്റെയും സിഡിഎസിന്റെയും നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ, പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ക്ലാസ് നയിച്ചു. പ്രസ് ക്ലബ് ട്രഷറർ ആൽവിൻ തോമസ്, വൈസ് പ്രസിഡന്റ് പി.കെ. ലത്തീഫ്, ജോയിന്റ് സെക്രട്ടറി അഖിൽ സഹായി, കമ്മിറ്റിയംഗങ്ങളായ വി.വി. നന്ദു, ഷിയാസ് ബഷീർ, സംസ്ഥാന കമ്മിറ്റിയംഗം വിൽസണ് കളരിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.