ക​ട്ട​പ്പ​ന: വെ​ള്ള​യാം​കു​ടി​യി​ൽ ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. വെ​ള്ള​യാം​കു​ടി കാ​രി​യി​ൽ ലോ​ഡ്ജി​ൽനി​ന്നും നാ​ലു പേ​രെ​യും ന​ഗ​ര​ത്തി​ൽ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച ര​ണ്ടു പേ​രെ​യു​മാ​ണ് ക​ട്ട​പ്പ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​

എ​റ​ണാ​കു​ളം മാ​മ​ല​ശേ​രി തെ​ങ്ങും​തോ​ട്ട​ത്തി​ൽ ആ​ൽ​ബി (22), ഇ​ടു​ക്കി ഉ​പ്പു​ക​ണ്ടം നി​ബി​ൻ സു​ബീ​ഷ് (20), പി​റ​വം മാ​മ​ല​ശേ​രി പു​ത്ത​ൻ​പു​ര​യി​ൽ വി​ഷ്ണു മോ​ഹ​ന​ൻ (27), കാ​ഞ്ഞാ​ർ പാ​റ​ശേ​രി​ൽ ജ​ഗ​ൻ സു​രേ​ഷ് (23), കാ​ൽ​വ​രി​മൗ​ണ്ട് ചീ​രാം​കു​ന്നേ​ൽ മാ​ത്യു സ്ക​റി​യ (21), മ്രാ​ല ക​ല്ലു​വേ​ലി​പ്പ​റ​മ്പി​ൽ ആ​കാ​ശ് അ​നി​ൽ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രി​ൽനി​ന്നും 500 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ഏ​റെ നാ​ളാ​യി ന​ഗ​ര​ത്തി​ൻ ക​ഞ്ചാ​വ് മൊ​ത്ത​ക്ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ. ഇ​വ​ർ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.