ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് വഴിതടഞ്ഞു
1573302
Sunday, July 6, 2025 3:46 AM IST
തൊടുപുഴ: മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് തൊടുപുഴ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. എം.എ. സബീർ അധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച്. സുധീർ മുഖ്യ പ്രഭാഷണം നടത്തി. ഷാഹുൽ കപ്രാട്ടിൽ, പി.എം. നിസാമുദ്ദീൻ, ഇ.എ.എം. അമീൻ, ടി.എസ്. ഷംസുദ്ദീൻ, ഇബ്രാഹിം കപ്രാട്ടിൽ, എം.എം. ഷുക്കൂർ, പി.കെ. മൂസ, പി.എൻ. സിയാദ്, എ.എം. നജീബ് എന്നിവർ പ്രസംഗിച്ചു.