പ്രതിഷേധ പ്രകടനം നടത്തി
1573301
Sunday, July 6, 2025 3:46 AM IST
ചെറുതോണി: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലച്ചുവട്ടിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം ഡിസിസി സെക്രട്ടറി പി.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജോബി ചാലിൽ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് അപ്പുക്കുട്ടൻ മാടവന, കർഷക കോണ്ഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷിജു നരിതൂക്കിൽ, ബ്ലോക്ക് കോണ്ഗ്രസ് സെക്രട്ടറി മൈക്കിൾ പൊരിമറ്റം, നാരായണൻ കുന്നിനി, യൂത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ഐസൻ ജിത്ത്, ടോമി നെല്ലിപ്പിള്ളി, ബിനു ഗോപി, ജിന്നി വടക്കേതലക്കൽ, ഫിലിപ്പ് കൊച്ചികുഴി, ശിവൻ കോഴിക്കമാലി തുടങ്ങിയവർ പ്രസംഗിച്ചു.