നവജാതശിശു മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി
1573304
Sunday, July 6, 2025 3:46 AM IST
അടിമാലി: നവജാതശിശു മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസം 15നായിരുന്നു കുറത്തിക്കുടി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് ജനിച്ച ഉടന്‍ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്.
ദമ്പതികള്‍ 14ന് അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നെന്നും യുവതിയുടെ ആരോഗ്യനില കൃത്യമായി വിലയിരുത്താതെ യുവതിയെ തിരിച്ചയച്ചെന്നുമാണ് വിഷയത്തില്‍ അടിമാലി താലൂക്കാശുപത്രിക്കെതിരേയുള്ള ആക്ഷേപം. ഈ സംഭവത്തിലാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചത്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം നിയോഗിക്കപ്പെട്ട മെഡിക്കല്‍ സംഘം ആശുപത്രിയില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു.യുവതിയില്‍നിന്നും ബന്ധുക്കളില്നിന്നുമടക്കം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ സംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.