ആദിവാസി യുവാവിനെ കാണാതായ സംഭവം: കോണ്ഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
1573585
Sunday, July 6, 2025 11:46 PM IST
കുമളി: കുമളി ആദിവാസി കോളനിയിലെ യുവാവിനെ കാണാതായതായി പരാതി. മന്നാക്കുടിയിലെ അയ്യപ്പൻ - 51നെയാണ് കാണാതായത്.
കഴിഞ്ഞ മേയ് 12ന് സഹോദരിയുടെ വീട്ടിൽ വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ പോയ അയ്യപ്പൻ സ്വന്തം വീട്ടിൽ മടങ്ങിവന്നശേഷം സഹോദരിയുടെ വീട്ടിൽ മറന്നുവച്ച മൊബൈൽ ഫോണ് എടുക്കാൻ പോയതിനുശേഷം കാണാതാവുകയായിരുന്നു.
തിരോധാനം സംബന്ധിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം ഊർജിതപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കോണ്ഗ്രസ് സമരം നടത്തിയത്.
ബ്ലോക്ക് പ്രസിഡന്റ് റോബിൻ കാരക്കാട്ട് സമരം ഉദ്ഘാടനം ചെയ്തു. പി.പി. റഹിം, സനൂപ് സ്കറിയ, ടി.എൻ. ബോസ്, പ്രസാദ് മാണി എന്നിവർ പ്രസംഗിച്ചു.