ഓഫ് റോഡ് ജീപ്പ് സഫാരി നിരോധനം: കുമളിയിൽ പ്രതിഷേധം
1573851
Monday, July 7, 2025 11:19 PM IST
കുമളി: ജില്ലയിൽ ഓഫ് റോഡ് ജീപ്പ് സഫാരി നിരോധിച്ച ജില്ലാ കളക്ടറുടെ നടപടിക്കെതിരേ കുമളിയിൽ പ്രതിഷേധം . കളക്ടറുടെ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുമളിയിൽ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടന്നു. സിഐടിയു പ്രവർത്തകർ വില്ലേജ് ഓഫീസിലേക്കും ഐഎൻടിയുസി ഡിടിപിസി ഓഫീസിലേക്കും പ്രകടനവും ധർണയും നടത്തി.
ഐഎൻടിയുസി കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിടിപിസി ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഐഎൻടിയുസി ജില്ലാ സെക്രട്ടറി ബിജു ദാനിയേൽ ഉദ്ഘാടനം ചെയ്തു.
ഐഎൻടിയുസി നേതാക്കളായ സിറിൽ യോഹന്നാൻ, സന്തോഷ് ഉമ്മൻ, കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോബിൻ കാരയ്ക്കാട്, പി.പി. റഹിം, ടി.എൻ. ബോസ്, ഷിബു എം. തോമസ്, മനോജ് കാരിമുട്ടം, പി.ഡി. സജി, റോഷൻ കണ്ണന്താനം, ജസ്റ്റിൻ ജോണ് എന്നിവർ പ്രസംഗിച്ചു.
സിഐടിയു വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഇടുക്കി ജില്ലാ ഹെവി മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. പി.എ. നസീർ അധ്യക്ഷത വഹിച്ചു. കെ.എസ്. ഷാജി, കെ.എസ്. രാജീവ് എന്നിവർ പ്രസംഗിച്ചു.