ജീവൻ രക്ഷാ - മത്സ്യബന്ധനോപകരണങ്ങൾ വിതരണം ചെയ്തു
1574136
Tuesday, July 8, 2025 9:36 PM IST
ചെറുതോണി: പത്മശ്രീ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും കേരള വനം - വന്യജീവി വകുപ്പും ഇടുക്കി വൈൽഡ് ലൈഫ് ഡിവിഷനും സംയുക്തമായി കൊലുമ്പൻ കോളനി നിവാസികൾക്ക് ജീവൻ രക്ഷാ - മത്സ്യബന്ധനോപകരണങ്ങൾ വിതരണം ചെയ്തു. വെള്ളാപ്പാറ നിശാഗന്ധി ഫോറസ്റ്റ് മിനി ഡോർമെറ്ററിയിൽ നടന്ന പരിപാടി ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനും സുരക്ഷിത തൊഴിലിനുംവേണ്ടിയാണ് സുരക്ഷ മത്സ്യബന്ധന ഉപകരണങ്ങൾ വിതരണം ചെയ്തത്. ഇടുക്കി ഫ്ലയിംസ്ക്വാഡ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ എം.ജി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു.
കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ, പി.കെ. വിപിൻദാസ്, സി.ടി. ഔസേപ്പ്, ബി. പ്രസാദ്കുമാർ, കെ.എം. ജലാലുദീൻ, സി. രഘു എന്നിവർ പ്രസംഗിച്ചു.