സ്വപ്നഭവനത്തിന്റെ താക്കോൽ കൈമാറി
1573579
Sunday, July 6, 2025 11:46 PM IST
രാജാക്കാട്: രാജാക്കാട് ലയൺസ് ക്ലബ് ഏറ്റെടുത്ത് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ചുനൽകുന്ന 14 -ാമത് സ്വപ്നഭവനത്തിന്റെ താക്കോൽ കൈമാറി.
സർക്കാരിന്റെയും പഞ്ചായത്തിന്റെയും ഒരു ഭവനപദ്ധതിയിലും ഉൾപ്പെടാത്ത വിധവയും രണ്ടു പെൺകുട്ടികളുടെ മാതാവുമായ ശംഖുപുരത്തിൽ രമ രാജേന്ദ്രന് ചെരുപുറത്ത് നിർമിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽ ദാനം ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ രാജൻ എൻ. നമ്പൂതിരി നിർവഹിച്ചു. ചെരുപുറത്ത് കുടുംബാംഗങ്ങൾ വാങ്ങിയ നാലു സെന്റ് ഭൂമിയിലാണ് 550 ചതുരശ്ര അടി വിസ്തീർണത്തിൽ വീടു നിർമിച്ചത്.
ഭവനാങ്കണത്തിൽ നടന്ന ചടങ്ങിൽ രാജാക്കാട് ലയൺസ് ക്ലബ് പ്രസിഡന്റ് ടി.എസ്. സുർജിത് അധ്യക്ഷത വഹിച്ചു. രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ കിങ്ങിണി രാജേന്ദ്രൻ, വാർഡ് മെംബർ വീണ അനൂപ്, രാജാക്കാട് സ്റ്റേഷൻ എസ്എച്ച്ഒ വി. വിനോദ്കുമാർ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എസ്. ബിജു, ലയൺസ് ഭാരവാഹികളായ ഷൈനു സുകേഷ്, ബേസിൽ ടി. ജേക്കബ്, സെക്രട്ടറി പി.എം. രൺദീപ്, ട്രഷറർ ഫ്രാൻസിസ് അറയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.