കെഎസ്എസ്പിയു മാർച്ച് നടത്തി
1574132
Tuesday, July 8, 2025 9:36 PM IST
തൊടുപുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ജില്ലാ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നൂറുകണക്കിന് പെൻഷൻകാർ മാർച്ചിൽ പങ്കെടുത്തു.
പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, കേന്ദ്ര ധനകാര്യ ഭേദഗതി ബിൽ പിൻവലിക്കുക, കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം വി.കെ. മാണി ,ജില്ലാ സെക്രട്ടറി എ.എൻ. ചന്ദ്രബാബു, ട്രഷറർ ടി. ചെല്ലപ്പൻ, വൈസ് പ്രസിഡന്റുമാരായ ലീലാമ്മ ഗോപിനാഥ് , പി.എം. അബ്ദുൾ അസീസ്, പി.ഡി. ദാനിയേൽ, വി.വി. ഫിലിപ്പ്, പി.കെ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.