ജില്ലാ ആശുപത്രിയിലേക്ക് കോണ്ഗ്രസ് മാർച്ച് നടത്തി
1574139
Tuesday, July 8, 2025 9:36 PM IST
തൊടുപുഴ: സംസ്ഥാനത്ത് ആരോഗ്യരംഗം തകർന്നടിഞ്ഞതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജി വയ്ക്കണമെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ആവശ്യപ്പെട്ടു.
തൊടുപുഴ, കരിമണ്ണൂർ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രിയിലേക്കു നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ് അധ്യക്ഷത വഹിച്ചു. മുൻ ഡിസിസി പ്രസിഡന്റ് റോയ് കെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി.
നിഷ സോമൻ, രാജു ഓടയ്ക്കൽ, ഇന്ദുസുധാകരൻ, എൻ.ഐ. ബെന്നി, എം.ഡി. അർജുനൻ, ലീലാമ്മ ജോസ്, ചാർളി ആന്റണി, തുടങ്ങിയവർ പ്രസംഗിച്ചു.