ശിൽപ്പശാല നടത്തി
1573299
Sunday, July 6, 2025 3:46 AM IST
തൊടുപുഴ: കേര പദ്ധതി നിർവഹണ സ്ഥാപനങ്ങൾക്കായി ജില്ലയിൽ നടന്ന ശില്പശാലകൾ പൂർത്തിയായി. കട്ടപ്പന, അടിമാലി, തൊടുപുഴ എന്നിവിടങ്ങളിലാണ് ശിൽപ്പശാലകൾ സംഘടിപ്പിച്ചത്. തൊടുപുഴയിൽ നടന്ന ശിൽപ്പശാല നഗരസഭ ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്തു.
കാർഷിക വികസന കർഷക ക്ഷേമം, വ്യവസായ, വാണിജ്യം, മണ്ണ് പര്യവേക്ഷണം, മണ്ണ് സംരക്ഷണം എന്നീ വകുപ്പുകളിലെയും കാർഷിക സർവകലാശാല, വിഎഫ്പിസികെ തുടങ്ങിയ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർക്കായാണ് ശിൽപ്പശാല നടത്തിയത്.റീജണൽ പ്രോജക്ട് ഡയറക്ടർ സാഹിൽ മുഹമ്മദ്, ഡെപ്യുട്ടി ഡയറക്ടർ സൂര്യ എസ്. ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.