പാസ്വേഡ് 2024-25 : കരിയർ ഗൈഡൻസ് ആൻഡ് ഡെവലപ്മെന്റ് പ്രോഗ്രാം
1485468
Monday, December 9, 2024 3:36 AM IST
ചെറുതോണി: കരിയർ ഗൈഡൻസ് ആൻഡ് ഡെവലപ്മെന്റ് ജില്ലാതല പ്രോഗ്രാം തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
ന്യൂനപക്ഷ ക്ഷേമ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി ന്യൂനപക്ഷ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച പ്രോഗ്രാം കാമാക്ഷി പഞ്ചായത്തു പ്രസിഡന്റ് അനുമോൾ ജോസ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ജോയി കാട്ടുപാലം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സാബു കുര്യൻ, പഞ്ചായത്തു വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ചെറിയാൻ കട്ടക്കയം, ട്രെയ്നിംഗ് സെന്റർ പ്രിൻസിപ്പൽ ഡോ. വി.എൻ. ഹസീന എന്നിവർ പ്രസംഗിച്ചു.