വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ
1484993
Saturday, December 7, 2024 3:49 AM IST
മൂന്നാർ: സമൂഹമാധ്യമം വഴി പരിചയപ്പെട്ട വിദ്യാർഥിനികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം കിളിമാനൂർ വെള്ളച്ചാലിൽ വാഴവിള മുഹമ്മദ് അലി നസറുദ്ദീൻ (26), കൊല്ലം ആയൂർ കൊക്കാട് റിയാസ് മൻസിലിൽ അൻവർ റഹിം (29) എന്നിവരെയാണ് ദേവികുളം സിഐ അരുണ്‍ നാരായണിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
പെണ്‍കുട്ടികളെ കാറിൽ കയറ്റിക്കൊണ്ടു പോകുന്നതു ശ്രദ്ധയിൽപ്പെട്ട മറ്റ് വിദ്യാർഥികൾ അധ്യാപകരെയും തുടർന്ന് പോലീസിനെ യും അറിയിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെണ്‍കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. പ്രതികൾ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്.