തൊ​ടു​പു​ഴ: ജി​ല്ലാ പ​ഞ്ച​ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ രാ​വി​ലെ എ​ട്ടു മു​ത​ൽ തൊ​ടു​പു​ഴ ചി​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജ​നു​വ​രി ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​നു മു​ന്നോ​ടി​യാ​യാ​ണ് ജി​ല്ലാ പ​ഞ്ച​ഗു​സ്തി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

രാ​വി​ലെ എ​ട്ടു മു​ത​ൽ ര​ജി​സ്ട്രേ​ഷ​നും ഭാ​ര​നി​ർ​ണ​യ​വും ആ​രം​ഭി​ക്കും. മ​ൽ​സ​രം പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി.​കെ.​വി​ഷ്ണു പ്ര​ദീ​പ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. സ​മ്മാ​ന​ദാ​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ക്കും.

കാ​യി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും, സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, യൂ​ത്ത്, സീ​നി​യ​ർ, മാ​സ്റ്റ​ർ, ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ, സീ​നി​യ​ർ ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ, സൂ​പ്പ​ർ സീ​നി​യ​ർ ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ, അം​ഗ​പ​രി​മി​ത​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഭാ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ത്രി​ക​ൾ​ക്കും പു​ര​ുഷ​ൻ​മാ​ർ​ക്കും ഇ​ട​തു​കൈ, വ​ല​തു​കൈ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രി​ക്കും മ​ത്സ​രം.

മു​ന്നൂ​റോ​ളം താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. ജി​ല്ലാ സ്പേ​ാർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് മ​ത്സ​രം. മ​ത്സ​രാ​ർ​ഥി​ക​ൾ പ്രാ​യം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കോ​ക്കാ​ട്ട്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് പി​ണ​ക്കാ​ട്ട്, സെ​ക്ര​ട്ട​റി ജി​ൻ​സി ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫോ​ണ്‍. 6238057241, 9495305615.