ഇ​ടു​ക്കി: ലോ​ക ശൗ​ചാ​ല​യ ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ 10 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ള​ക്ട​ർ വി.​വി​ഗ്നേ​ശ്വ​രി നി​ർ​വ​ഹി​ച്ചു. മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ജ​ന​കീ​യ കാ​ന്പ​യി​ന്‍റെ ശി​ൽ​പ​ശാ​ല​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.

ജി​ല്ല​യി​ൽ എ​ല്ലാ​യി​ട​ത്തും ഗാ​ർ​ഹി​ക ശൗ​ചാ​ല​യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ക, പൊ​തു​ശു​ചി​മു​റി സം​വി​ധാ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യും ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ശൗ​ചാ​ല​യ ദി​നാ​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഗ്രാ​മീ​ണ​മേ​ഖ​ല​യി​ൽ വ്യ​ക്തി​ഗ​ത ശൗ​ചാ​ല​യ​ങ്ങ​ൾ ഇ​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്ക് അ​വ ന​ൽ​കു​ന്ന​തി​ന് ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വേ ,ര​ജി​സ്ട്രേ​ഷ​ൻ ഡ്രൈ​വു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ക, ഉ​പ​യോ​ഗക്ഷ​മ​മ​ല്ലാ​ത്ത പൊ​തു​ശു​ചി​മു​റി​ക​ൾ ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്ക​ൽ എ​ന്നി​വ ഇ​തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കും.

ഉ​പ​യോ​ഗ​ക്ഷ​മ​മാ​യ ശു​ചി​മു​റി​ക​ൾ ഇ​ല്ലാ​ത്ത അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​താ​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശൗ​ചാ​ല​യ നി​ർ​മാ​ണ​ത്തി​നു​ള്ള ഫ​ണ്ട് ശു​ചി​ത്വ മി​ഷ​ൻ അ​നു​വ​ദി​ക്കു​മെ​ന്ന് ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ എം.​പി.​അ​ജി​ത്ത് കു​മാ​ർ, ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ട്രീ​സ ജോ​സ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ശ്രീ​ലേ​ഖ, ശു​ചി​ത്വ മി​ഷ​ൻ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഝാ , ​ഹ​രി​ത കേ​ര​ളം സം​സ്ഥാ​ന മി​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ വി.​രാ​ജേ​ന്ദ്ര​ൻ,

എ​ബ്ര​ഹാം കോ​ശി, ആ​ർ.​വി.​സ​തീ​ഷ്, ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ആ​ർ. ഭാ​ഗ്യ​രാ​ജ്, ന​വ​കേ​ര​ളം ക​ർ​മ പ​ദ്ധ​തി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ജ​യ് പി.​കൃ​ഷ്ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.