മൂ​ല​മ​റ്റം: അ​ന​ധി​കൃ​ത​മാ​യി വീ​ട്ടി​ൽ സു​ക്ഷി​ച്ചി​രു​ന്ന ആ​നപ്പല്ലും തോ​ക്കു​ക​ളും വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി. അ​റ​ക്കു​ളം ആ​ലാ​നി​ക്ക​ൽ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന മ​ണി​മ​ല​യി​ൽ ഈ​പ്പ​ച്ച(59)ന്‍റെ വീ​ട്ടി​ൽനി​ന്നാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്. ഈ​പ്പ​ച്ച​നേ​യും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. വ​നം​വ​കു​പ്പ് വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് തൊ​ടു​പു​ഴ ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് ഇ​യാ​ളു​ട വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ആ​ന​പ്പ​ല്ലും ഒ​രു പി​സ്റ്റ​ളും ര​ണ്ട് എ​യ​ർ​ഗ​ണ്ണു​മാ​ണ് പി​ടി കൂ​ടി​യ​ത്. പ്ര​തി​യേ​യും പി​ടി കൂ​ടി​യ സാ​ധ​ന​ങ്ങ​ളും മൂ​ല​മ​റ്റം ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തൊ​ടു​പു​ഴ ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് റേ​ഞ്ചോ​ഫീ​സ​ർ മ​നു കെ.​നാ​യ​ർ, സെ​ക്‌ഷൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​എ​ൻ.​സു​രേ​ഷ് കു​മാ​ർ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​ആ​ർ. അ​നി​ൽ, ജോ​സ​ഫ് വ​ർ​ഗീ​സ്, പി.​ഐ.​സ​ജാ​ദ്, മീ​ര ജോ​സ​ഫ്, പി.​എ.​ഷാ​ജി എ​ന്നി​വ​ർ റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി.