അ​ടി​മാ​ലി: നാ​ഷ​ണ​ല്‍ പോ​ലീ​സ് മീ​റ്റി​ല്‍ മെ​ഡ​ല്‍ തി​ള​ക്ക​വു​മാ​യി പാ​റ​ത്തോ​ട് സ്വ​ദേ​ശി​നി അ​നു​മോ​ള്‍ ത​മ്പി. ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന മീ​റ്റി​ല്‍ 1500 മീ​റ്റ​ര്‍ സ്വ​ര്‍​ണ​വും 4 X 400 മീ​റ്റ​ർ റീ​ലേ​യി​ല്‍ വെ​ങ്ക​ല​വും നേ​ടി​യാ​യി​രു​ന്നു അ​നു​വി​ന്‍റെ കു​തി​പ്പ്.

കേ​ര​ള ആം​ഡ് പോ​ലീ​സ് ബെ​റ്റാ​ലി​യ​നി​ല്‍ എ​റ​ണാ​കു​ള​ത്ത് ഹ​വീ​ല്‍​ദാ​റാ​ണ് അ​നു​മോ​ള്‍ ത​മ്പി. ര​ണ്ടു വ​ര്‍​ഷം മു​മ്പാ​ണ് പോ​ലീ​സ് സേ​ന​യു​ടെ ഭാ​ഗ​മാ​യ​ത്. ക​ലാ​ല​യ ജീ​വി​ത​കാ​ല​ത്താ​രം​ഭി​ച്ച കാ​യി​ക വി​ജ​യ​കു​തി​പ്പ് അ​നു​മോ​ള്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

സ്‌​കൂ​ള്‍ മീ​റ്റി​ല്‍ ദേ​ശീ​യ റെ​ക്കോ​ഡി​നു​ട​മ​യാ​ണ്. പാ​റ​ത്തോ​ട്ടി​ലും കോ​ത​മം​ഗ​ല​ത്തും ച​ങ്ങ​നാ​ശേരി​യി​ലു​മാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. ഹൈ​റേ​ഞ്ചി​ന്‍റെ പ​രി​മി​തി​ക​ളി​ല്‍ നി​ന്നും അ​നു​മോ​ള്‍ ഓ​ടി​ക്ക​യ​റി​യ​ത് ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു. 2015​ല്‍ ദോ​ഹ​യി​ല്‍ ന​ട​ന്ന യൂ​ത്ത് ഏ​ഷ്യ​ന്‍ മീ​റ്റി​ല്‍ നി​ന്നു അ​നു​മോ​ള്‍ മ​ട​ങ്ങി​യ​ത് വെ​ങ്ക​ല തി​ള​ക്ക​ത്തോ​ടെ​യാ​ണ്.

2016ല്‍ ​തു​ര്‍​ക്കി​യി​ല്‍ ന​ട​ന്ന ലോ​ക സ്‌​കൂ​ള്‍ മീ​റ്റി​ലും അ​നു സാ​ന്നി​ധ്യ​മ​റി​യി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം സാ​യി​യി​ലാ​ണ് നി​ല​വി​ല്‍ അ​നു​വി​ന്‍റെ പ​രി​ശീ​ല​നം. ജോ​യി ജോ​സ​ഫാ​ണ് പ​രി​ശീ​ല​ക​ൻ. യുഎ​സി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന വേ​ള്‍​ഡ് പോ​ലീ​സ് മീ​റ്റി​ല്‍ വി​ജ​യ​കു​തി​പ്പി​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് പാ​റ​ത്തോ​ട് ക​ള​ത്തി​ല്‍ ത​മ്പി-ഷൈ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍. അ​നു​വി​നു പി​ന്തു​ണ​യു​മാ​യി സ​ഹോ​ദ​ര​ന്‍ ബേ​സി​ലും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളും ഒ​പ്പ​മു​ണ്ട്.