വോട്ടർ പട്ടിക: ഹെൽപ് ഡെസ്ക് തുറന്നു
1481231
Saturday, November 23, 2024 3:30 AM IST
ഇടുക്കി: വോട്ടർ പട്ടികയിൽ പേരു ചേർക്കൽ, തിരുത്തൽ എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കു സേവനം നല്കാൻ ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ഹെൽപ് ഡെസ്ക് ആരംഭിച്ചു. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ 28 വരെ അവസരമുണ്ട്.
18 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും, 17 വയസ് പൂർത്തിയായവർക്ക് മുൻകൂറായി പേര് ചേർക്കുന്നതിനും അപേക്ഷിക്കാം. എന്നാൽ 17 വയസുള്ള അപേക്ഷകർ 18 വയസ് പൂർത്തിയാകുന്നതിനനുസരിച്ച് മാത്രമേ പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളു.
തിരിച്ചറിയിൽ കാർഡിലെ തെറ്റ് തിരുത്തൽ, മേൽവിലാസത്തിലെ മാറ്റം, വോട്ടർ കാർഡ് മാറ്റം, ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തൽ എന്നീ ആവശ്യങ്ങൾക്ക് ഹെൽപ് ഡെസ്ക് സൗകര്യം ഉപയോഗപ്പെടുത്താം. ഇ-സേവന കേന്ദ്രങ്ങൾ മുഖേനയോ, www.votser.eci.gov.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടർ ഹെൽപ് ലൈൻ ആപ്പ് മുഖേനയോ ബിഎൽഒ മാരുടെ സഹായത്തോടെയോ അപേക്ഷകൾ നൽകാം.
മരിച്ചവരെയും സ്ഥലം മാറി പോയവരെയും വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ടവർ അപേക്ഷകൾ നൽകണം