കേരള ഗവ. ആയുര്‍വേദ നഴ്സിംഗ് അസോസിയേഷന്റെ 36-ാമത് സംസ്ഥാന സമ്മേളനം ഇന്നും നാളെയും
1481227
Saturday, November 23, 2024 3:30 AM IST
ചെറുതോണി: സര്‍ക്കാര്‍ മേഖലയില്‍ ഭാരതീയ ചികിത്സാ വകുപ്പിലും ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലുമായി ജോലി ചെയ്യുന്ന നഴ്സുമാരുടെ ഏക സംഘടനയായ കേരള ഗവ. ആയുര്‍വേദ നഴ്സിംഗ് അസോസിയേഷന്റെ 36-ാമത് സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി ചെറുതോണി ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.
സര്‍ക്കാര്‍ ആയുര്‍വേദാശുപത്രികളില്‍ നല്കുന്ന രോഗികളുടെ ഭക്ഷണത്തില്‍ കാലോചിതമായ മാറ്റം വരുത്തി നല്ല ഭക്ഷണം നല്‍കുക, ചികിത്സയ്ക്കെത്തുന്ന എല്ലാ രോഗികള്‍ക്കും പൂര്‍ണമായും സൗജന്യചികിത്സ നല്‍കുക, ജീവനക്കാരുടെ ജോലി ഭാരം കുറക്കുന്നതിനു ജോലി സമയത്തിനു ഷിഫ്റ്റ് ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിക്കും.
ഇന്നു രാവിലെ 10ന് പതാകയുയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമ്മേളനം വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ജോര്‍ജ് മാത്യു അധ്യക്ഷത വഹിക്കും.