വീട്ടമ്മയുടെ കഴുത്തിൽനിന്നു മാല പൊട്ടിച്ചുകടന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
1481238
Saturday, November 23, 2024 3:42 AM IST
കട്ടപ്പന: അണക്കര ഐഎംഎസ് കോളനിയിൽ വീട്ടമ്മയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചു കടന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടൻമേട് രാജാക്കണ്ടം കൂടാരക്കുന്നേൽ സുധീഷാണ് അറസ്റ്റിലായത്.
കഴിഞ്ഞ സെപ്റ്റംബർ പത്തിന് വെള്ളം കുടിക്കാൻ എന്ന വ്യാജ എത്തിയാണ് അണക്കര ഐഎംഎസ് കോളനിയിൽ കൈനിക്കര ലില്ലിയുടെ കഴുത്തിൽ കിടന്ന രണ്ടു പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചുകൊണ്ട് പ്രതി കടന്നുകളഞ്ഞത്.
ഇത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധനകൾ അടക്കം പൂർത്തിയാക്കി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണു കഴിഞ്ഞ ദിവസം കട്ടപ്പനയിൽ സമാനമായ രീതിയിൽ പ്രതി മാലമോഷണം നടത്തുകയും പോലീസിന്റെ പിടിയിലാവുകയും ചെയ്തത്.
വണ്ടൻമേട് എസ് ഐ ബിനോയ് ഏബ്രഹാം, സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ. ജയൻ, ഉദ്യോഗസ്ഥരായ ആർ. ബൈജു, അരുൺ പീതാംബരൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.