പാറവീണ് വീട് ഭാഗികമായി തകർന്നു
1459662
Tuesday, October 8, 2024 6:46 AM IST
മൂലമറ്റം: ഭീമൻ പാറ ഉരുണ്ടുവീണ് വീട് തകർന്നു. കുരുതിക്കളം കൊച്ചുപറന്പിൽ ഉണ്ണിയുടെ വീടാണ് തകർന്നത്. ഇന്നലെ വൈകുന്നേരം 4.30നാണ് സംഭവം. ഉണ്ണിയും ഭാര്യ ലീലാമണിയും വാഹനം നനയാതിരിക്കാൻ മുറ്റത്തു പടുത കെട്ടുന്നതിനിടെയാണ് പാറ വീടിനുള്ളിലേക്കു പതിച്ചത്.
കുരുതിക്കളത്തിനു സമീപം പൂച്ചപ്ര റോഡിന് മുകളിലാണ് ഉണ്ണിയുടെ വീട്. പാറ വീണ് പാത്രങ്ങൾ, വാഷിംഗ് മെഷീൻ, വീട്ടുപകരണങ്ങൾ തുടങ്ങിയവ നശിച്ചു. അടർന്നുവീണ പാറ വീടിനുള്ളിൽ കിടക്കുകയാണ്. വീടിനകത്ത് ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവമറിഞ്ഞ് റവന്യു, പോലീസ് അധികൃതർ സ്ഥലത്തെത്തി.