രാജകുമാരി സഹകരണ ബാങ്ക് ഓണവിപണി തുറന്നു
1452008
Monday, September 9, 2024 11:46 PM IST
രാജാക്കാട്: രാജകുമാരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുരുവിളാസിറ്റിയിൽ ഓണം സഹകരണ വിപണി തുറന്നു. ബാങ്ക് പ്രസിഡന്റ് ബോസ് പുത്തയത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോർജ് അരീപ്ലാക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അന്പിളി ജോർജ്, ഡയറക്ടർമാരായ ലില്ലി തോമസ്, വർക്കി മീന്പിള്ളിൽ, അബി കൂരാപ്പിള്ളിയിൽ, ഷിന്റോ പാറയിൽ എന്നിവർ പ്രസംഗിച്ചു.