പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടു യുവാക്കൾ പിടിയിൽ
1339485
Saturday, September 30, 2023 11:44 PM IST
നെടുങ്കണ്ടം: 17-കാരിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും ദൃശ്യം കാമറയിൽ പകർത്തുകയും ചെയ്ത കേസിൽ കൂട്ടാർ സ്വദേശികളായ രണ്ടു യുവാക്കൾ അറസ്റ്റിൽ.
കൂട്ടാർ അല്ലിയാർ സ്വദേശി നിഖിൽ, കൂട്ടാർ സ്വദേശി ആരോമൽ എന്നിവരാണ് അറസ്റ്റിലായത്. വീഡിയോ ദൃശ്യം കാണിച്ചു ഭീഷണിപ്പെടുത്തി വീണ്ടും പലതവണ പീഡിപ്പിക്കുകയും ചെയ്തു.
ഡിപ്രഷൻ ആയ പെൺകുട്ടി കൗൺസിലിംഗിനിടെയാണ് പീഡനവിവരം പറഞ്ഞത്. തുടർന്ന് നെടുങ്കണ്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
നെടുങ്കണ്ടം പോലീസ് ഇൻസ്പെക്ടർ ജർലിൻ വി. സ്കറിയ, സബ് ഇൻസ്പെക്ടർ ജയകൃഷ്ണൻ, സീനിയർ സിപിഒ ജോബിൻ, സിപിഒ അരുൺ, അജോ, ബിനു ഷാനവാസ്, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.