ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു
1339251
Friday, September 29, 2023 11:17 PM IST
വണ്ടിപ്പെരിയാർ: ദേശീയപാതയിൽ 57-ാം മൈലിനു സമീപം മരം ഒടിഞ്ഞുവീണ് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് വഴിയരികിലെ തിട്ടയിൽ നിന്ന മരമാണ് ഒടിഞ്ഞ് വീണത്. മരം ഇതുവഴി പോകുന്ന വൈദ്യുതി ലൈനിൽ വീണതോടെ പ്രദേശത്ത് പൂർണമായും ഗതാഗതം തടസപ്പെട്ടു.
തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് വൈദ്യുതിവകുപ്പ് ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. പീരുമേട്ടിൽനിന്നുള്ള അഗ്നിരക്ഷാസേനയും എത്തി മരം മുറിച്ചുമാറ്റുകയായിരുന്നു.