നിയന്ത്രണം നഷ്ടപ്പെട്ട ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു
1337306
Friday, September 22, 2023 12:14 AM IST
കട്ടപ്പന: കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ മാർക്കറ്റിൽനിന്നു ഇറങ്ങിവന്ന നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണംവിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. വൻ ദുരന്തമാണ് ഒഴിവായത്.
പലചരക്ക് സാധനവുമായി വന്ന ലോറി പച്ചക്കറി മാർക്കറ്റിൽ സാധനം ഇറക്കിയ ശേഷം താഴത്തെ മാർക്കറ്റിലേക്ക് ഇറങ്ങിവരുന്ന വഴിയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്.
തുടർന്ന് കൊച്ചിൻ ബേക്കറിക്കു സമീപമുള്ള ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു നിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ, ഏറെനേരം ഇവിടെ ഗതാഗതം തടസപ്പെട്ടു.