സർക്കാർ രാജിവയ്ക്കണമെന്ന്
1300357
Monday, June 5, 2023 10:55 PM IST
തൊടുപുഴ: മുൻ മന്ത്രിയും മുതിർന്ന സിപിഐ നേതാവുമായ സി. ദിവാകരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ.
കേരളത്തിലെ ഏറ്റവും ജനക്ഷേമ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് സരിതയുടെ നുണക്കഥകളും അതു ശരിവച്ച സോളാർ കമ്മീഷൻ റിപ്പോർട്ടും മൂലമാണ് അർഹതപ്പെട്ട തുടർഭരണം കൈവിട്ടത്.
കള്ള പ്രചാരണങ്ങൾ നടത്തിയും സരിതയെ മുൻനിർത്തിയുള്ള അപവാദ പ്രചാരണങ്ങളും ഇടതുമുന്നണിയുടെ തരംതാഴ്ന്ന രാഷ്ട്രീയ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്. സോളാർ കേസിലെ രാഷ്ട്രീയ ഗൂഢാലോചനയെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളാള മഹാസഭ
മന്ദിരോദ്ഘാടനം
തൊടുപുഴ: കേരള വെള്ളാള മഹാസഭ തൊടുപുഴ താലൂക്ക് യൂണിയൻ ഓഫീസ് മന്ദിരത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നടത്തി. സംസ്ഥാന പ്രസിഡന്റ് എൻ. മഹേശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് എസ്.എ. ഗോപാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. രാജീവ് തഴക്കര മുഖ്യപ്രഭാഷണം നടത്തി.
നഗരസഭാ വൈസ് ചെയർപേഴ്സണ്‍ ജെസി ജോണി, കൗണ്‍സിലർമാരായ ജിഷ ബിനു, മിനി മധു, സി. ജിതേഷ്, ശ്രീലക്ഷ്മി കെ. സുധീപ്, യൂണിയൻ സെക്രട്ടറി വി.എസ്. ഗോപാലകൃഷ്ണപിള്ള, ഡോ. കെ. പ്രഭാകരൻപിള്ള, പി.എസ്. മുരളീധരൻ പിള്ള, ജി. സുരേഷ് കുമാർ, കെ.ബി. സാബു, സുരേന്ദ്രൻ പിള്ള, സുരേഷ് കുമാർ ഏറ്റുമാനൂർ എന്നിവർ പ്രസംഗിച്ചു.