സ്വാശ്രയ-ഹരിതസംഗമം 30ന് തടിയന്പാട്ട്
1281322
Sunday, March 26, 2023 10:52 PM IST
ചെറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ഗ്രീന്‍വാലി ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയ-ഹരിതസംഗമം 30നു തടിയമ്പാട് മരിയസദന് അനിമേഷന്‍ സെന്ററില്‍ നടക്കും. ജില്ലയിലെ 14 പഞ്ചായത്തുകളിലായി പ്രവര്‍ത്തിക്കുന്ന 160 സ്വാശ്രയ സംഘങ്ങളിലെ 2500ഓളം കുടുംബങ്ങളിലെ സ്വാശ്രയ സംഘ പ്രവര്‍ത്തകർ സംഗമത്തില്‍ പങ്കെടുക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം 4.30 വരെയാണു സംഗമം.
വിവിധ ഗ്രാമങ്ങളില്‍ നിന്നെത്തുന്ന പുരുഷ, വനിതാ സ്വാശ്രയസംഘാംഗങ്ങളുടെ കലാപ്രകടനങ്ങള്‍, കലാമത്സരങ്ങള്‍, കാര്‍ഷിക മത്സരങ്ങള്‍, സെമിനാറുകള്‍ എന്നിവ നടക്കും. സംഗമത്തോടനുബന്ധിച്ചു നടത്തുന്ന പൊതുസമ്മേളനത്തില്‍ മത, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. കാര്‍ഷിക മേഖലയില്‍ മികവു പുലര്‍ത്തിയവരെ യോഗത്തിൽ ആദരിക്കും.