ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Saturday, March 25, 2023 10:39 PM IST
ക​രി​മ​ണ്ണൂ​ർ: തൊ​മ്മ​ൻ​കു​ത്ത് റോ​ഡി​ൽ മു​ള​പ്പു​റം പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യു​ള​ള വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ക​രി​മ​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്നു തൊ​മ്മ​ൻ​കു​ത്ത് ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ മു​ള​പ്പു​റം കോ​ട്ട​ക്ക​വ​ല ജം​ഗ്ഷ​നി​ൽ​നി​ന്നു വ​ല​ത്തോ​ട്ടു തി​രി​ഞ്ഞ് കോ​ട്ട റോ​ഡ്, മെ​ഷീ​ൻ​കു​ന്ന് റോ​ഡ്, മു​ള​പ്പു​റം-​ഉ​ടു​ന്പ​ന്നൂ​ർ റോ​ഡ് വ​ഴി മു​ള​പ്പു​റം സ്കൂ​ൾ ജം​ഗ്ഷ​നി​ലെ​ത്തി തൊ​മ്മ​ൻ​കു​ത്തി​നും തി​രി​ച്ചും ഇ​തു​വ​ഴി യാ​ത്ര ചെ​യ്യ​ണം.