പ​റ​ത്താ​നം കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, March 23, 2023 10:44 PM IST
തൊ​ടു​പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി വി​ഹി​തം ഉ​പ​യോ​ഗി​ച്ച് ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച പ​റ​ത്താ​നം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ട്രീ​സ ജോ​സ് കാ​വാ​ലം നി​ർ​വ​ഹി​ച്ചു. സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ മാ​ർ​ട്ടി​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​വി. സു​നി​ത മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജോ​യി​ന്‍റ് ബി​ഡി​ഒ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. 7.20 ല​ക്ഷം ചെ​ല​വ​ഴി​ച്ച് ജ​ല​വ​കു​പ്പ് മു​ഖേ​ന​യാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. വേ​ന​ലി​ൽ മൂ​വാ​യി​രം ലി​റ്റ​ർ വെ​ള്ള​ത്തി​ന് 600 രൂ​പവ​രെ ചെ​ല​വ​ഴി​ച്ച് കു​ടി​വെ​ള്ളം ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ദ്ധ​തി ഏ​റെ ഗു​ണ​ക​ര​മാ​ണെ​ന്ന് ഗു​ണ​ഭോ​ക്തൃസ​മി​തി ക​ണ്‍​വീ​ന​ർ ബേ​ബി മു​ള​യാ​നി​ക്കു​ന്നേ​ൽ അ​റി​യി​ച്ചു.
ചെ​യ​ർ​മാ​ൻ മ​നോ​ജ് പാ​റ​പ്ലാ​ക്ക​ൽ, തോ​മ​സ് കു​ഴി​പ​റ​ന്പി​ൽ, ജോ​സ് കാ​വാ​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.