തൊടുപുഴയിലെ ഹരിത കർമസേനയ്ക്കു പുരസ്കാരം
1265405
Monday, February 6, 2023 10:46 PM IST
തൊടുപുഴ: മാലിന്യ സംസ്കരണ രംഗത്തു മികച്ച പ്രവർത്തനം നടത്തുന്ന ജില്ലയിലെ മികച്ച ഹരിത കർമസേനയായി തൊടുപുഴ നഗരസഭയെ തെരഞ്ഞെടുത്തു. നഗരസഭയിലെ 35 വാർഡുകളിലായി 42 ഹരിത കർമസേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവർക്ക് ഒരു കണ്‍സോർഷ്യവും വെണ്മ, സേവന, ന·, ഹരിതം എന്നിങ്ങനെ നാലു ഗ്രൂപ്പുകളുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വീടുകളിലും സ്ഥാപനങ്ങളിലും ക്യുആർ കോഡും പതിപ്പിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് കവറുകൾക്കു പുറമെ പഴകിയ തുണി, കുപ്പിച്ചില്ലുകൾ, ചെരുപ്പ്, ബാഗ് തെർമോകോൾ, ഇ-വേസ്റ്റ്, മരുന്നു സ്ട്രിപ്പുകൾ എന്നിവയും ഹരിത കർമസേന ശേഖരിക്കുന്നുണ്ട്. മികച്ച വരുമാനം ലഭിക്കുന്നതിലൂടെ ഹരിത കർമസേനാംഗങ്ങൾക്കു പ്രതിമാസം 10,000 രൂപയിൽ കൂടുതൽ ലഭിക്കുന്നുണ്ട്.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു തദ്ദേശ സ്വയംഭരണവകുപ്പും ശുചിത്വമിഷനും ചേർന്നു കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹരിത കർമസേന പ്രസിഡന്റ് ഷൈനി ബിജു, സെക്രട്ടറി ലൈലമ്മ തന്പി എന്നിവർ മന്ത്രിമാരായ പി. രാജീവ്, എം.ബി. രാജേഷ് എന്നിവരിൽനിന്നു ട്രോഫി ഏറ്റുവാങ്ങി.