റാ​ങ്ക് ലി​സ്റ്റ് പു​തു​ക്കു​മെ​ന്ന് പി​എ​സ്്സി
Monday, February 6, 2023 10:45 PM IST
ഇ​ടു​ക്കി: മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചു​ള്ള മാ​ർ​ക്ക് ല​ഭി​ച്ചി​ട്ടും ഉ​ദ്യോ​ഗാ​ർ​ഥി​യെ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യി​ൽ നി​ല​വി​ലു​ള്ള റാ​ങ്ക് പ​ട്ടി​ക പു​തു​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ന്ന പി​എ​സ് സി ​മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ന​ട​പ​ടി​ക​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് പി​എ​സ് സി ​സെ​ക്ര​ട്ട​റി​ക്കു നി​ർ​ദേ​ശം ന​ൽ​കി. പീ​രു​മേ​ട് ടൈ​ഫോ​ർ​ഡ് എ​സ്റ്റേ​റ്റ് സ്വ​ദേ​ശി ക​പി​ലാ​ണ് റാ​ങ്ക് ലി​സ്റ്റി​ൽ​നി​ന്നു ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത്. 2020 മാ​ർ​ച്ചി​ൽ പി​എ​സ് സി ​ന​ട​ത്തി​യ എ​ൽ​ഡി ക്ല​ർ​ക്ക് പ​രീ​ക്ഷ ക​പി​ൽ എ​ഴു​തി​യി​രു​ന്നു. മ​ല​യാ​ള​വും ത​മി​ഴും അ​റി​യാ​വു​ന്ന​വ​ർ​ക്കു​ള്ള പ്ര​ത്യേ​ക ത​സ്തി​ക​യ്ക്കു​ള്ള പ​രീ​ക്ഷ​യാ​ണെ​ഴു​തി​യ​ത്. ക​പി​ലി​ന് 52 മാ​ർ​ക്ക് ല​ഭി​ച്ചു. മ​ല​യാ​ള​ത്തി​ന് 44.37 ശ​ത​മാ​ന​വും ത​മി​ഴി​ന് 67.50 ശ​ത​മാ​നം മാ​ർ​ക്കു​ണ്ട്. എ​ന്നി​ട്ടും ജോ​ലി കി​ട്ടി​യി​ല്ല.
ഇ​തു ക്ല​റി​ക്ക​ൽ പി​ശ​കാ​ണെ​ന്നാ​ണു പി​എ​സ് സി ​അ​റി​യി​ച്ച​ത്. ക​പി​ലി​നേ​ക്കാ​ൾ കു​റ​ഞ്ഞ മാ​ർ​ക്ക് ല​ഭി​ച്ച 54 പേ​ർ റാ​ങ്ക് ലി​സ്റ്റി​ലു​ണ്ടെ​ന്നു പ​രാ​തി​ക്കാ​ര​നാ​യ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​ഗി​ന്ന​സ് മാ​ട​സാ​മി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. 52 മാ​ർ​ക്കു​ള്ള പ​ട്ടി​ക​ജാ​തി​ക്കാ​ര​നാ​യ ക​പി​ലി​ന്‍റെ പേ​ര് സ​പ്ലി​മെ​ന്‍റ​റി ലി​സ്റ്റി​ൽ പോ​ലു​മി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​തി.