യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ അ​നാ​സ്ഥ: വി​ദ്യാ​ർഥിക​ളു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ൽ
Friday, February 3, 2023 10:58 PM IST
തോ​പ്രാം​കു​ടി: മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ൽ ബി ​വോ​ക് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ റി​സ​ൾ​ട്ട് ല​ഭി​ക്കാ​ത്ത​തി​നാ​ൽ തു​ട​ർപ​ഠ​ന​ത്തി​നോ മ​റ്റ് ജോ​ലി​ക​ൾ​ക്കോ പോ​കാ​ൻ സാ​ധി​ക്കാ​തെ വി​ദ്യാ​ർ​ഥി​ക​ൾ ബു​ദ്ധി​മു​ട്ടു​ന്നു. കോ​ഴ്സ് പാ​സാ​യ​വ​ർ​ക്ക് ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റും യൂ​ണി​വേ​ഴ്സി​റ്റി ന​ൽ​കി​യി​ട്ടി​ല്ല. ഇ​തി​നാ​യി പ​ല​ത​വ​ണ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണ്.
3500 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത്. 2018-2019 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ പ​ഠ​നം ആ​രം​ഭി​ച്ച വി​ദ്യാ​ർ​ഥിക​ളാ​ണ് അ​ധി​കാ​രി​ക​ളു​ടെ ക​നി​വി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.
വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യി​ൽ ആ​ശ​ങ്ക​പ്പെ​ട്ട് ര​ക്ഷി​താ​ക്ക​ൾ കേ​ള​ജ് അ​ധി​കൃ​ത​ർ​ക്കും യൂ​ണി​വേ​ഴ്സി​റ്റി​ക്കും പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.