ഏലം വിലയിടിവിനെതിരേ കർഷകമാർച്ച്
1247347
Friday, December 9, 2022 10:58 PM IST
നെടുങ്കണ്ടം: ഏലം വിലയിടിവിനെതിരേ കോമ്പയാര്‍ ജനമൈത്രി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 12ന് നെടുങ്കണ്ടം സ്പൈസസ് ബോര്‍ഡ് ഓഫീസിലേക്ക് കര്‍ഷകമാര്‍ച്ചും ധര്‍ണയും നടത്തും.
പ്രാകൃത രീതിയിലുള്ള ഏലം ലേലസമ്പ്രദായം പുനഃപരിശോധിക്കുക, ഏലക്കയുടെ കൃത്രിമ വിലയിടിവ് തടയുക, ലേല ഏജന്‍സികളും സ്പൈസസ് ബോര്‍ഡും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക, ലേല ഏജന്‍സികള്‍ കച്ചവടക്കാരാകാതെ ഇടനിലക്കാരായി തന്നെ പ്രവര്‍ത്തിക്കാന്‍ നടപടി കൈക്കൊള്ളുക, ഏലത്തിനു താങ്ങുവിലയും ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.
നെടുങ്കണ്ടം സ്പൈസസ് ബോര്‍ഡ് ഓഫീസിനു മുമ്പില്‍ രാവിലെ 10 മുതല്‍ ഒന്നുവരെയാണ് സമരമെന്നു സൊസൈറ്റി പ്രസിഡന്റ് കെ.പി. സണ്ണി അറിയിച്ചു.