പെ​ണ്‍​കുട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു
Wednesday, December 7, 2022 9:56 PM IST
അ​ടി​മാ​ലി : കൊല്ലത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽനി​ന്ന് വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് മൂ​ന്നാ​റി​ൽ എ​ത്തി മ​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ർ​ക്കെതിരേ പോ​ക്സോ നി​യ​മപ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.
കൊ​ല്ലം അ​ഞ്ച​ൽ സ്വ​ദേ​ശി സു​കു​മാ​ര​ൻ നാ​യ​ർ(55)ക്കെതി​രേ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 9.30നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലാ​ണ് കു​ട്ടി​ക​ൾ മൂ​ന്നാ​റിൽ എ​ത്തി​യ​ത്. ഒ​രു ബ​സി​ൽ ആ​ണ്‍​കു​ട്ടി​ക​ളും മ​റ്റൊ​ന്നി​ൽ പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി​രു​ന്നു.
മൂ​ന്നാ​റി​ൽനി​ന്ന് തി​രി​കെ അ​ടി​മാ​ലി​യി​ൽ എ​ത്തി ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം പു​റ​ത്തേ​ക്കിറ​ങ്ങി കൂട്ടുകാരുമാ​യി സെ​ൽ​ഫി എ​ടു​ക്കു​ന്പോ​ൾ ബ​സ് ഡ്രൈ​വ​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നെ​ന്ന് കു​ട്ടി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഇതേത്തു​ട​ർ​ന്നാ​ണ് ഡ്രൈ​വ​ർ​ക്കെതിരേ അ​ടി​മാ​ലി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​യാ​ൾ ഒ​ളിവി​ലാ​ണ്. ബ​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടുത്തു.
ഇ​തി​നി​ടെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട ആ​ണ്‍​കു​ട്ടി​ക​ളു​മാ​യി ബ​സ് ജീ​വ​ന​ക്കാ​ർ ക​യ്യാ​ങ്ക​ളി​യി​ലെ​ത്തി. ഹോ​ട്ട​ലു​ട​മ മ​ധ്യ​സ്ഥ ശ്ര​മ​ത്തി​ന് എ​ത്തി​യ​തോ​ടെ പ്ര​ശ്നം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യി. ഇ​തോ​ടെ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​ക​ളും വാ​ഹ​ന ജീ​വ​ന​ക്കാ​രോ​ടൊ​പ്പം ചേ​ർ​ന്ന് കു​ട്ടി​ക​ളെ ആ​ക്ര​മി​ച്ചു.
വി​വ​രമ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സാ​ണ് കു​ട്ടി​ക​ളെ ര​ക്ഷ​പ്പെടു​ത്തി​യ​ത്. അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ളെ പ​രിക്കു​ക​ളോ​ടെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടുത്തെങ്കിലും ഇ​ന്ന​ലെ വി​ട്ട​യ​ച്ചു. പ​രിക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി.
ഹോ​ട്ട​ൽ ഉ​ട​മ​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ കു​ട്ടി​ക​ളെ ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്ക് ഏ​ൽ​പ്പി​ച്ചി​ട്ടും പോ​ലീ​സ് നി​സാര കേ​സെ​ടു​ത്ത് ഹോ​ട്ട​ൽ ഉ​ട​മ​യെ​യും ജീ​വ​ന​ക്കാ​രെ​യും സം​ര​ക്ഷി​ക്കു​ക​യായി രുന്നെന്ന് ആ​ക്ഷേ​പ​മു​ണ്ട്.