ചങ്ങനാശേരി: കെസിഎസ്എല്‍ അതിരൂപത പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും മാര്‍ഗരേഖ പ്രകാശനവും അതിരൂപത ഭാരവാഹികളുടെ സത്യപ്രതിജ്ഞയും മുന്‍ ഭാരവാഹികള്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു. എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു.
കെസിഎസ്എല്‍ അതിരൂപത ചെയര്‍പേഴ്സണ്‍ മെറിന് ബിജോയ് അധ്യക്ഷത വഹിച്ചു. കോര്‍പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍ മുഖ്യപ്രഭാഷണം നടത്തി.സ്കൂള്‍ മാനേജര്‍ ഡോ.ക്രിസ്റ്റോ നേര്യംപറമ്പില്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. കുര്യന് തടത്തില്‍, അതിരൂപത ഡയറക്ടര്‍ ഫാ. ജോജോ പള്ളിച്ചിറ, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ആന്റണി മാത്യു,
ഹെഡ്മാസ്റ്റര് ഫാ. റോജി വല്ലയില്‍, അതിരൂപത പ്രസിഡന്റ് റിന്‍സ് വര്‍ഗീസ്, മനോജ് ചാക്കോ, സിസ്റ്റര്‍ റിന്‍സി തെങ്ങുംപ്ലാക്കല്‍, ബ്രദര്‍ സച്ചിന്, ടിന്റു ആന്‍ തോമസ്, സബീഷ് നെടുംപറമ്പില്‍, സിസ്റ്റര്‍ അലീന മ്ലാവില്‍, നേഹ മരിയ തോമസ്, സിസ്റ്റര്‍ സിനി, സിസ്റ്റര്‍ അനില എഫ്സിസി എന്നിവര്‍ പ്രസംഗിച്ചു.
2022-23 വര്‍ഷത്തില്‍ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ വിദ്യാലയങ്ങളെയും സംസ്ഥാനത്തെ മികച്ച ആനിമേറ്റര്‍ പുരസ്കാരം നേടിയ സിസ്റ്റര്‍ ക്ലാരിസ് സിഎംസിയെയും അനുമോദിച്ചു. 2023 24 പ്രവര്‍ത്തന വര്‍ഷത്തിലെ മികച്ച വിദ്യാലയങ്ങള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
അതിരൂപത അവാര്‍ഡുകള്‍
ഹയര്‍സെക്കന്‍ഡറി വിഭാഗം മികച്ച വിദ്യാലയം: ചങ്ങനാശേരി എസ്ബി എച്ച്എസ്എസ്. ഹൈസ്കൂള്‍ വിഭാഗം: ചങ്ങനാശേരി സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി. യുപി വിഭാഗം: സെന്റ് തെരേസാസ് നെടുംകുന്നം. എല്‍പി വിഭാഗം: ചങ്ങനാശേരി സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂള്‍.
ബി വിഭാഗം അവാര്‍ഡുകള്‍
ഹൈസ്കൂള്‍: മിത്രക്കരി സെന്റ് സേവ്യേഴ്സ് ഹൈസ്കൂള്‍. യുപി വിഭാഗം: ആര്യങ്കാവ് സെന്റ് മേരീസ് യുപി സ്കൂള്‍.