പ്രതിഷേധ സമരം സംഘടിപ്പിച്ചു
1593016
Friday, September 19, 2025 11:50 PM IST
അമ്പലപ്പുഴ: തകർന്നു കിടക്കുന്ന തകഴി ആശുപത്രി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. തകഴി ഗവ. ആശുപത്രിക്കു മുന്നിൽ നടന്ന സമരം ദേശീയ മനുഷ്യാവകാശ സമിതി സംസ്ഥാന പ്രസിഡന്റ് അഡ്വ. ദിലീപ് ചെറിയനാട് ഉദ്ഘാടനം ചെയ്തു.
കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് കരുമാടി മോഹനൻ അധ്യക്ഷത വഹിച്ചു. ഗൾഫ് റിട്ടേൺഡ് ആൻഡ് പ്രവാസി മലയാളി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി. ഉത്തമൻ അമ്പലപ്പുഴ, ദേശീയ മനുഷ്യാവകാശ സമിതി ജില്ലാ പ്രസിഡന്റ് കെ.കെ. ശശിധരൻ, ജില്ലാ സെക്രട്ടറി ടി. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.