മാക്ഫാസ്റ്റില്‍ ‘മാക്ഫിയെസ്റ്റ-2024’ ഇന്നും നാളെയും
1464891
Tuesday, October 29, 2024 7:47 AM IST
തിരുവല്ല: മാര്‍ അത്തനേഷ്യസ് കോളജ് ഫോര്‍ അഡ്വാന്‍സ് സ്റ്റഡീസില്‍ (മാക്ഫാസ്റ്റ്) മാക്ഫിയെസ്റ്റ 2024 ഇന്നും നാളെയുമായി നടക്കും. വിവിധ ബിരുദ, ബിരുദാനന്തര വിഭാഗങ്ങളിലായുള്ള മത്സരങ്ങളാണ് ഒന്നാംദിനത്തില്‍ ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ വിഭാഗത്തിനും അവരുടെ പഠനവുമായി ബന്ധപ്പെട്ട മത്സരങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. രണ്ടാംദിനത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കായുള്ള മത്സര ഇനങ്ങളും കോളജ് കുട്ടികള്‍ തയാറാക്കുന്ന കലാ, സാംസ്കാരിക സന്ധ്യയും സംഗീതനിശയും മാക്ഫിയെസ്റ്റിന്റെ ഭാഗമാകും.
സംസ്ഥാനത്തിനകത്തും പുറത്തുംനിന്നുമായി ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. മത്സര വിജയികള്‍ക്ക് വിവിധ ഇനങ്ങളിലായി 1.5 ലക്ഷം രൂപയുടെ കാഷ് പ്രൈസ് സമ്മാനിക്കും.
മാക്ഫാസ്റ്റിലൈ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, മാനേജ്മെന്റ് സ്റ്റഡീസ്, ഫുഡ് ടെക്നോളജി, സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റുകളും സ്കൂള്‍ ഓഫ് ബയോസയന്‍സും സംയുക്തമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ഇന്നു രാവിലെ 9.30ന് കോട്ടയം ശ്രുതി സ്കൂള്‍ ഓഫ് മ്യൂസിക് സ്ഥാപക ഡയറക്ടര്‍ ഡോ.എം.പി. ജോര്‍ജ് കോര്‍ എപ്പിസ്കോപ്പ പരിപാടി ഉദ്ഘാടനം ചെയ്യും. മാക്ഫാസ്റ്റ് കോളജ് ഡയറക്ടര്‍ ഫാ.ഡോ. ചെറിയാന് ജെ. കോട്ടയില്‍ അധ്യക്ഷത വഹിക്കും. കോളജ് പ്രിന്‍സിപ്പല്‍ ഡോ.വര്‍ഗീസ് കെ. ചെറിയാന്, അക്കാഡമിക് ഡയറക്ടര്‍ ഡോ.കെ.ആര്. സുകുമാരന്‍ നായര്‍, ഫാക്കല്‍റ്റി കോ- ഓര്‍ഡിനേറ്റര്‍ ഡോ.സ്മിത വിജയന്, സ്റ്റുഡന്റ് കോ- ഓര്‍ഡിനേറ്റര്‍മാരായ അമല്‍ ഷൂജ, ക്രിസ്റ്റോ ബി. തരകന്, ആബേല്‍ ടി. ഐസക് തുടങ്ങിയവര്‍ പങ്കെടുക്കും.