പ​ത്ത​നം​തി​ട്ട: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​വം​ബ​ര്‍ പ​തി​നാ​ലി​നു ന​ട​ക്കു​ന്ന ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന കു​ട്ടി​ക​ളെ കോ​ഴ​ഞ്ചേ​രി​യി​ൽ ന​ട​ന്ന വ​ർ​ണോ​ൽ​സ​വ​ത്തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്തു. ജെ. ​നി​യ​തി കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യും ലാ​വ​ണ്യ അ​ജീ​ഷ് പ്ര​സി​ഡ​ന്‍റാ​യും ലാ​വ​ണ്യ എ​സ്. ലി​നേ​ഷ് സ്പീ​ക്ക​റാ​യും ശി​ശു​ദി​ന​റാ​ലി​യ്ക്കും സ​മ്മേ​ള​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കും.

മ​ല​യാ​ളം ( പ്ര​സം​ഗം ) എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യാ​ണ് ജെ. ​നി​യ​തി (ഗ​വ. എ​ൽ​പി സ്കൂ​ൾ, തോ​ട്ടു​വ), യു​പി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ലാ​വ​ണ്യ അ​ജീ​ഷ് (സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, കോ​ഴ​ഞ്ചേ​രി) പ്ര​സി​ഡ​ന്‍റു​മാ​കും.

മ​ല​യാ​ളം യു​പി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യ ലാ​വ​ണ്യ എ​സ്. ലി​നേ​ഷ് (ഗ​വ. എ​ച്ച്എ​സ്എ​സ്, കോ​ന്നി) സ്പീ​ക്ക​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു .

മ​ല​യാ​ളം എ​ൽ​പി വി​ഭാ​ഗം പ്ര​സം​ഗ​ത്തി​ന് ര​ണ്ടാം സ്ഥാ​നം നേ​ടി​യ ദ​ക്ഷ റ്റി. ​ദീ​പു (ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി​എ​സ്, അ​ട്ട​ച്ചാ​ക്ക​ൽ) സ്വാ​ഗ​ത​വും എ​ൽ​പി വി​ഭാ​ഗം മ​ല​യാ​ളം പ്ര​സം​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ ആ​ദി​നേ​ശ് വി​ഷ്ണു ന​ന്ദി​യും പ​റ​യും.