സ്തനാർബുദ ബോധവത്കരണം: മഴവില്ല് പരിപാടിയുമായി മുത്തൂറ്റ് ആശുപത്രി
1601675
Wednesday, October 22, 2025 3:57 AM IST
കോഴഞ്ചേരി: ലോക സ്തനാർബുദ അവബോധ മാസത്തിൽ കോഴഞ്ചേരി എം.ജി. ജോർജ് മുത്തൂറ്റ് കാൻസർ സെന്റർ നടത്തിയ മഴവില്ല്- ദി ജോയ് ആഫ്റ്റർ റെയിൻ പരിപാടി ചലച്ചിത്രതാരം
ശാന്തി കൃഷ്ണ ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി ബ്രെസ്റ്റ് ക്ലിനിക് ഉദ്ഘാടനം, സർവൈവേഴ്സ് മീറ്റ്, സ്വയം സഹായ സംഘത്തിന്റെ ഉദ്ഘാടനവും നടന്നു. കാൻസർ എന്ന വെല്ലുവിളി അതിജീവിച്ച് കരുത്തും പ്രതീക്ഷയും പകരുന്ന സർവൈവേഴ്സ് അവരുടെ പ്രചോദനമായ അനുഭവങ്ങൾ പരിപാടിയിൽ പങ്കുവച്ചു.
മെഡിക്കൽ സൂപ്രണ്ട് ഡോ.ചെറിയാൻ മാത്യു, ഡോ. മാത്യു തര്യൻ, ഡോ. ഭവ്യ എസ്. കുമാർ, ഡോ. അഖിൽ തോമസ് ജേക്കബ്, ഡോ. ടി.എസ്. ആതിര, ഡോ. ജേക്കബ് ജോൺ, അനിഷാ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.