കെപിഎസ്ടിഎ സ്വദേശ് മെഗാക്വിസ് ജില്ലാതല മത്സരങ്ങൾ സമാപിച്ചു
1601497
Tuesday, October 21, 2025 2:04 AM IST
പത്തനംതിട്ട: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ചിരിക്കുന്ന സ്വദേശ് മെഗാക്വിസ് 2025 ജില്ലാതല മത്സരങ്ങൾ സമാപിച്ചു.
സമാപന സമ്മേളനം മാധ്യമ പ്രവർത്തകൻ വർഗീസ് സി. തോമസ് ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് ഫിലിപ്പ് ജോർജ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.ജി കിഷോർ, ജോയ് ആലുക്കസ് മാനേജർ ഷെബിൻ പോൾ, ഗ്രന്ഥകാരൻ എം.എം. ജോസഫ് മേക്കൊഴൂർ, സംസ്ഥാന സമിതി അംഗങ്ങളായ എസ്.പ്രേം, ബിറ്റി അന്നമ്മ തോമസ്,അക്കാഡമിക് സെൽ കൺവീനർ ജോസ് മത്തായി, ട്രഷറർ പി. അജിത്ത് ഏബ്രഹാം ഫ്രെഡി ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
വിജയികൾ: എൽപി- സന ഫാത്തിമ(ഗവ.എൽപി എസ് വരവൂർ) അർപ്പിത് കൃഷ്ണ(ജിഎൽപിജിഎസ്,റാന്നി) യുപി -ശ്രദ്ധ സന്തോഷ് (യുപിഎസ് തെങ്ങമം) ആർദ്ര ലക്ഷ്മി(ജിവിഎച്ച് എസ്എസ്, ആറൻമുള)
എച്ച് എസ് - അയന മേരി ഏബ്രഹാം (എസ്എൻവി എച്ച്എസ്, തിരുമൂലപുരം), അലീന ഖാദർ (ജിവി എച്ച്എസ്എസ്, പത്തനംതിട്ട), എച്ച് എസ് എസ് - വി. നിരജ്ഞൻ,അർജുൻ എസ്. കുമാർ(ഇരുവരും ഗവ.മോഡൽ എച്ച്എസ്എസ്, കലഞ്ഞൂർ).