ജീവിക്കുന്ന വിശ്വാസമാണ് യഥാർഥ സാക്ഷ്യം: മാർത്തോമ്മാ മെത്രാപ്പോലീത്ത
1601673
Wednesday, October 22, 2025 3:57 AM IST
മാരാമൺ: അല്മായ നേതൃത്വം സഭയുടെ ശക്തിയാണെന്നും ജീവിക്കുന്ന വിശ്വാസമാണ് യഥാർഥ സാക്ഷ്യമെന്നും ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ.മാർത്തോമ്മാ സഭ നിരണം - മാരാമൺ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ചിറയിറമ്പ് ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ നടന്ന നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികവും പഠന സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ കുടുംബങ്ങളിൽ നിന്ന് ദൈവവർത്തമാനങ്ങൾ നഷ്ടപ്പെടുന്നത് ദൈവത്തെ പങ്ക് വയ്ക്കുന്നതിനെ നഷ്ടപ്പെടുത്തുന്നതിനു തുല്യമാണെന്ന് മെത്രാപ്പോലീത്താ പറഞ്ഞു. വികാരി ജനറാൾ റവ. മാത്യു ജോൺ അധ്യക്ഷത വഹിച്ചു.
സഭകളുടെ ദേശീയ കൗൺസിൽ പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ മുഖ്യാതിഥിയായിരുന്നു. റവ. ഡോ. ജോൺ ഫിലിപ്പ് അട്ടത്തറയിൽ വിഷയാവതരണം നടത്തി.
ഭദ്രാസന സെക്രട്ടറി റവ. മാത്യൂസ് എ. മാത്യു, ട്രഷറാർ അനീഷ് കുന്നപ്പുഴ, പഠന വിഭാഗം ചെയർമാൻ റവ. ബിനു വർഗീസ്, കൺവീനർ ജിജി ഇടിക്കുള ജോർജ്, ഭദ്രാസന കൗൺസിലംഗം ലിനോജ് ചാക്കോ, ഇടവക വികാരി റവ. ജോൺ മാത്യു, റവ. ഡാനിയേൽ വർഗീസ് എന്നിവർ പ്രസംഗിച്ചു.