ആശാ പ്രവര്‍ത്തകയുടെ വീട് കേരള കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു
1601221
Monday, October 20, 2025 3:50 AM IST
മല്ലപ്പള്ളി: വീട്ടില്‍ കയറി പോലീസുകാരന്റെ ഭാര്യ നടത്തിയ കവര്‍ച്ചാശ്രമത്തിനിടെ പൊള്ളലേറ്റു മരിച്ച ആശാപ്രവര്‍ത്തക പി.കെ. ലതാകുമാരിയുടെ ഭവനം കേരള കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു.
വൈസ് ചെയര്മാന് ജോസഫ് എം. പുതുശേരി, സീനിയര്‍ ജനറല്‍ സെകട്ടറി കുഞ്ഞുകോശി പോൾ, ഉന്നതാധികാര സമിതി അംഗം ജോണ്സണ് കുര്യൻ, മണ്ഡലം പ്രസിഡന്റ് ടി.എസ്. ചന്ദ്രശേഖരന് നായര്‍, ട്രഷറര്‍ ജോണ്സണ് ജേക്കബ് കല്ലുറുമ്പിൽ, വാര്‍ഡ് പ്രസിഡന്റ് അനീഷ് ടി.ജേക്കബ് എന്നിവരാണ് ഭവനത്തിലെത്തി ഭര്‍ത്താവ് പുളിമല രാമന് കുട്ടിയെയും മകള്‍ താരയെയും സന്ദര്‍ശിച്ചത്.
കത്തിക്കരിഞ്ഞ മുറിയും ചുറ്റുപാടുകളും അവര്‍ കാണിച്ചു കൊടുത്തു. മനസാക്ഷി തൊട്ടുതീണ്ടിയിട്ടില്ലാത്ത നിഷ്ഠൂരയായ പ്രതിക്ക് പരമാവധിശിക്ഷ ഉറപ്പാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.