ഏഴംകുളം കലങ്ങുമോ പോരാട്ടത്തിൽ
1602096
Thursday, October 23, 2025 3:44 AM IST
അടൂർ: പത്തനംതിട്ട ജില്ലയിൽ വിസ്തൃതിയിലും വോട്ടർമാരുടെ എണ്ണത്തിലും മുന്നിൽ നിൽക്കുന്ന ഗ്രാമപഞ്ചായത്ത്. അടൂർ നഗരത്തോടു ചേർന്നായതിനാൽ ഭാഗികമായ നഗരപ്രതിച്ഛായ. കായംകുളം - പുനലൂർ സംസ്ഥാന പാതയോര പ്രദേശം. ഒരു കാലത്തു കാർഷിക സമൃദ്ധം. ഇപ്പോൾ കൃഷിയിടങ്ങൾ പലതും കാടുകയറി. രാഷ്ട്രീയമായി എൽഡിഎഫിനോട് ആഭിമുഖ്യം.
വി.എസ്. ആശ
(ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
നേട്ടങ്ങൾ
അഞ്ചു വർഷത്തിനിടെ നിരവധി പദ്ധതികൾ.
ആർദ്ര കേരള പുരസ്കാരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം.
ലൈഫ് പദ്ധതിയിൽ ജനറൽ 364 വീടുകളും എസ്സി 106 വീടുകളും.
ജൽജീവൻ പദ്ധതിക്ക് 20 സെന്റ് സ്ഥലം വാങ്ങി. നിർമാണം പുരോഗമിക്കുന്നു.
മൃഗാശുപത്രിക്കു സ്ഥലം. ഹെൽത്ത് സബ് സെന്ററിനു സൗജന്യസ്ഥലം ലഭിച്ചു.
ആരോഗ്യ മേഖലയിൽ 75 ലക്ഷം ചെലവഴിച്ചു
രണ്ടാം വാർഡിലെ ചിത്തിര കോളനിക്ക് ഒരു കോടി.
ഓരോ എസ്സി കുടുംബത്തിനും 20 കോഴിയും കൂടും.
ക്ഷീരകർഷകർക്ക് കാലിത്തീറ്റ.
സ്കൂൾ കുട്ടികൾക്കു പ്രഭാത ഭക്ഷണം.
കാരുണ്യഗ്രാമം കൂടുതൽ ആനുകൂല്യങ്ങൾ
അഞ്ചു വർഷമായി ജില്ലയിൽ മഹാത്മാ പുരസ്കാരം.
പഞ്ചായത്ത് ഓഫീസ് നവീകരണം.
കോൺഫറൻസ് ഹാൾ, മീറ്റിംഗ് ഹാൾ എന്നിവ പൂർത്തീകരിച്ചു.
കോട്ടങ്ങൾ
ഇ.എ. ലത്തീഫ്
(യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ്)
ഏകോപനമില്ലായ്മയും പടലപിണക്കങ്ങളും കാരണം അഞ്ചു വർഷം ഏഴംകുളത്തിനു നഷ്ടം.
ഹെൽത്ത് സബ് സെന്റിന് സ്ഥലം കിട്ടിയിട്ടും കെട്ടിടം പണിതില്ല. മൃഗാശുപത്രിക്കും കെട്ടിടമുണ്ടായില്ല.
ഹരിതകർമ സേനയ്ക്കു ലഭിച്ച വൈദ്യുതി വാഹനം ചിലരുടെ അനാസ്ഥ കാരണം അപകടത്തിൽപ്പെടുത്തി റോഡിൽ ഇറക്കാൻ പോലും സാധിച്ചില്ല.
പ്രസിഡന്റിന്റെ വാർഡിലെ ഹെൽത്ത് സബ്സെന്ററിൽ അഞ്ചു വർഷമായിട്ടും കുടിവെള്ളം പോലുമില്ല.
ലൈഫ് പദ്ധതിയിൽ 2020ൽ ഏനാത്ത് ഫ്ലാറ്റ് പണി ആരംഭിച്ചത് എങ്ങുമെത്തിയില്ല.
പഞ്ചായത്ത് സ്റ്റേഡിയം നവീകരണം നടന്നില്ല.
ജൽജീവൻ പദ്ധതിയിൽ റോഡ് കുഴിച്ചത് പൂർവസ്ഥിതിയിലാക്കിയില്ല. നിലാവ് പദ്ധതി പാതിവഴിയിൽ. എംസിഎഫ് കേന്ദ്രത്തിലെ മാലിന്യം കെട്ടിക്കിടക്കുന്നു. മാലിന്യമുക്ത പഞ്ചായത്തിൽ പലേടത്തും മാലിന്യക്കൂന്പാരം.
പുതിയ റോഡുകൾ ഒന്നുമില്ല. ആകെ നടന്നത് റോഡ് മെയിന്റനൻസ് മാത്രം.
കർഷകരെ അവഗണിച്ചു. കാട്ടുപന്നി ശല്യം നേരിടാനാകുന്നില്ല.
പൊതുശ്മശാനം ഇല്ല.
ഒറ്റനോട്ടത്തിൽ
2020ൽ എൽഡിഎഫിനു വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ പൊതുരംഗത്തു സജീവമല്ലാതിരുന്ന വി.എസ്. ആശയെ തേടിയാണ് പ്രസിഡന്റ്സ്ഥാനം എത്തിയത്. സർക്കാർ പദ്ധതികളിലെ മികച്ച നേട്ടമാണ് എൽഡിഎഫിന് ഉയർത്തിക്കാട്ടാനുള്ളത്. അടിസ്ഥാന സൗകര്യ വികസനവും അവരുടെ അവകാശവാദത്തിലുണ്ട്.
ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം തടസപ്പെട്ടത് പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്നു. മുന്നണിക്കുള്ളിലെ പടലപിണക്കങ്ങളും പ്രസിഡന്റിനോട് ഒരു വിഭാഗം സഹകരിക്കാതിരുന്നതും വികസനത്തെ ബാധിച്ചതായി യുഡിഎഫ് ആരോപിക്കുന്നു. പദ്ധതി വിനിയോഗത്തിലെ പാളിച്ച കാരണം സർക്കാർ ഫണ്ട് നഷ്ടമായതും പ്രധാന ആരോപണം.
കക്ഷിനില: ആകെ-20. എൽഡിഎഫ് - 12, യുഡിഎഫ് - 7, എൻഡിഎ- 1.