സിറ്റഡലിൽ സിനോഷർ - 2025 ശാസ്ത്രപ്രദർശനം ഇന്ന്
1602106
Thursday, October 23, 2025 3:52 AM IST
റാന്നി: സിറ്റഡൽ സ്കൂളിൽ ശാസ്ത്ര പ്രദർശനം സിനോഷർ - 2025 ഇന്നു നടക്കും. രാവിലെ 9.30 ന് മുംബെ ഹോളിദാദാ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. എം.റ്റി. ജോസ് ഉദ്ഘാടനം ചെയ്യും. വിദ്യാർഥികളിൽ ശാസ്ത്രീയ ചിന്താശേഷിയും അന്വേഷണ മനോഭാവവും വളർത്തുന്നതിന് ലക്ഷ്യമിട്ടാണ് സിനോഷർ സംഘടിപ്പിക്കുന്നതെന്ന് മാനേജ്മെൻ്റ് അറിയിച്ചു. ഇതിന്റെ ഭാഗമായി പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ പ്രദർശനം ഉണ്ടാവും. ആന്റോ ആന്റണി എംപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.