പി.ജെ. ജോൺസൺ കോൺഗ്രസിൽ
1602105
Thursday, October 23, 2025 3:52 AM IST
പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെ സിപിഎം സംസ്ഥാനകമ്മിറ്റിയംഗമാക്കിയതിനെതിരേ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന്റെ പേരിൽ പാർട്ടി നടപടിക്കു വിധേയനായ പി.ജെ. ജോൺസൺ കോൺഗ്രസിൽ അംഗത്വമെടുത്തു.
സിപിഎം ഇലന്തൂർ ലോക്കൽ കമ്മിറ്റിയംഗവും എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ യൂണിയന് ചെയര്‍മാനും ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗവുമായിരുന്നു പി.ജെ. ജോണ്സണ്.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ദേഹത്തിന് കോണ്‍ഗ്രസ് അംഗത്വം നല്കി സ്വീകരിച്ചു.