ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് 600ല്‍പരം താരങ്ങള്‍
1601491
Tuesday, October 21, 2025 2:04 AM IST
പത്തനംതിട്ട: ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ അറുനൂറില്പരം താരങ്ങള്‍ പങ്കെടുത്തു. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലാ കരാട്ടെ അസോസിയേഷന് ജില്ലാ പ്രസിഡന്റ് പ്രസാദ് ജോണ്‍ മാമ്പ്ര അധ്യക്ഷത വഹിച്ചു.
കരാട്ടെ കേരള അസോസിയേഷന് പ്രസിഡന്റ് പി.രാംദയാല്‍ മുഖ്യ പ്രഭാഷണം നടത്തി. വിജയികള്‍ക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ മെഡല്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
മുത്തൂറ്റ് ആശുപത്രി സൂപ്രണ്ട് ഡോ. ജിനു കുര്യൻ, ന്യുറോളജിസ്റ്റ് ഡോ. ജിബു ജോ, പത്തനംതിട്ട ജില്ലാ കരാട്ടെ അസോസിയേഷന് ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. സുനില്‍കുമാര്‍, ട്രഷറാര്‍ ജോസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.