ഉപജില്ലാ സ്കൂൾ കലോത്സവം കുറിയന്നൂർ മാർത്തോമ്മാ സ്കൂളിൽ
1601666
Wednesday, October 22, 2025 3:40 AM IST
കോഴഞ്ചേരി: പുല്ലാട് ഉപജില്ലാ സ്കൂള്‍ കലോത്സവം നവംബര്‍ നാല്, അഞ്ച്, ആറ് തീയതികളിൽ കുറിയന്നൂര്‍ മാർത്തോമ്മാ ഹൈസ്കൂളിൽ നടക്കും. സ്വാഗതസംഘം രൂപീകരണയോഗം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂസന് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്.കൃഷ്ണ കുമാര്‍ അധ്യക്ഷത വഹിച്ചു.
കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്, തോട്ടപ്പുഴശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിസിലി തോമസ് കോയിപ്രം ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.എസ്.അനീഷ് കുമാര്‍, പഞ്ചായത്ത് അംഗം ടി.കെ.രാമചന്ദ്രന് നായര്‍ സ്കൂള്‍ മാനേജര്‍ റവ. മത്തായി ജോസഫ്, റവ. ഡോ. ഐപ്പ് ജോസഫ്, റവ. രാജു പി.ജോര്‍ജ്,
പിടിഎ പ്രസിഡന്റ് സിബി ചാണ്ടി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.എസ്.രാജശ്രീ, എച്ച് എം ഫോറം കണ്‍വീനര്‍ തോമസ് മാത്യു, സ്കൂള്‍ പ്രധാന അധ്യാപിക സാറാമ്മ പി.മാത്യു, എന്നിവര്‍ പ്രസംഗിച്ചു.