ഒരുമാസം മുമ്പ് നിർമിച്ച ഓട കനത്ത മഴയിൽ തകർന്നു
1601679
Wednesday, October 22, 2025 3:57 AM IST
പന്തളം: ഒരു മാസം മുമ്പ് നിർമാണം നടത്തിയ ഓട കനത്ത മഴയിൽ തകർന്നു. ഓടയുടെ പരിസരത്ത് വെള്ളം കയറി. പന്തളം നഗരസഭയിലെ 25 ാം വാർഡിൽ ചിറമുടി - പാലത്തടം റോഡരികിലെ ഓട നിർമാണം ഒരു മാസം മുമ്പാണ് പൂർത്തീകരിച്ചത്. ഇന്നലെ ഉച്ചയ്ക്കുണ്ടായ കനത്ത മഴയിൽ ഓട പൂർണമായും തകർന്നു.
നിർമാണത്തിലെ പോരായ്മയാണ് തകർന്നുവീഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. നാലുലക്ഷം രൂപ മുടക്കി 100 മീറ്റർ റോഡിന് സൈഡിലായാണ് ഓട നിർമിച്ചത്. ആറുമാസം മുമ്പ് റോഡിന്റെ നിർമാണവും പൂർത്തിയാക്കിയിരുന്നു.
കമ്പി ഇല്ലാതെ മെറ്റലും സിമന്റും മാത്രമാണ് ഓട നിർമാണത്തിന് ഉപയോഗിച്ചതെന്നും മഴയെപ്പോലും പ്രതിരോധിക്കാൻ ഇതിനു കഴിവുണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. ഓട പൊളിഞ്ഞു വീണതോടെ റോഡിൽ വെള്ളം ഉയരുകയും ചെയ്തു.